തിരുവനന്തപുരം: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന തിരുവനന്തപുരത്ത് രോഗബാധിതരായ ഗര്‍ഭിണികള്‍ക്കുള്ള ചികിത്സ മാനദണ്ഡം പുറത്തിറക്കി ജില്ലാഭരണകൂടം. എ, ബി, സി കാറ്റഗറികളായി ഗര്‍ഭിണികളെ തിരിച്ചാണ് ചികിത്സ ഒരുക്കുക.
തലസ്ഥാനത്ത് കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് ചികിത്സ മാനദണ്ഡം പുറത്തിറക്കി - pregnant women
അടിയന്തര ഗര്‍ഭപരിചണം ആവശ്യമുള്ള രോഗികൾക്ക് എസ്.എ.റ്റി ആശുപത്രിയിലാകും ചികിത്സ
കൊവിഡ് പോസിറ്റീവായ എ കാറ്റഗറിയിലുള്ള ഗര്‍ഭിണികള്‍ക്ക് ആദ്യ ആറുമാസക്കാലം ചികിത്സക്കായി പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുര്‍വേദ മെറ്റേര്‍ണിറ്റി ആശുപത്രിയും സജ്ജമാണ്. അടിയന്തര ഗര്‍ഭപരിചണം ആവശ്യമുള്ളതും ബി, സി കാറ്റഗറിയില്‍ ഉൾപ്പെടുന്നതുമായ ഗര്‍ഭിണികള്‍ക്ക് എസ്.എ.റ്റി ആശുപത്രിയില്‍ ചികിത്സ നല്‍കും.
തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരിക്കും കൊവിഡ് ബാധിതരല്ലാത്ത ഗര്‍ഭിണികളുടെ ചികിത്സ നടക്കുക. ജനറല്‍ ആശുപത്രിയില്‍ ഒമ്പതാം നമ്പര്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ കാറ്റഗറി ബി കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കും. ഒമ്പതാം വാര്‍ഡിനെ മറ്റ് വാര്‍ഡുകളില്‍ നിന്നും കര്‍ശനമായി വേര്‍തിരിച്ചതായും ജില്ലാ കലക്‌ടർ അറിയിച്ചു.