സംസ്ഥാനത്ത് നാല് ദിവസം ട്രഷറി ഭാഗികമായി മുടങ്ങും - treasury will be shut down news
പുതിയ സെർവറിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്‍റെ ഭാഗമായാണ് നാല് ദിവസത്തേക്ക് ട്രഷറി സേവനങ്ങൾ നിർത്തിവെക്കുന്നത്
![സംസ്ഥാനത്ത് നാല് ദിവസം ട്രഷറി ഭാഗികമായി മുടങ്ങും ട്രഷറി മുടങ്ങും വാര്‍ത്ത കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി വാര്‍ത്ത treasury will be shut down news financial crisis in kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11733317-thumbnail-3x2-ktjwzjou.jpg)
പണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ ട്രഷറി ഇടപാടുകൾ ഭാഗികമായി മുടങ്ങും. നാല് ദിവസത്തേക്കാണ് സേവനങ്ങൾ നിർത്തി വെക്കുന്നത്. പുതിയ സെർവറിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടി. ട്രഷറി സോഫ്റ്റ്‌വെയർ നിർമ്മിച്ചതും പ്രവർത്തിപ്പിക്കുന്നതും എൻ.ഐ.സിയാണ്. സർവർ കപ്പാസിറ്റി കൂട്ടിയാൽ പ്രശ്‌നം പരിഹരിക്കാമെന്ന നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സർവ്വർ വാങ്ങിയത്. സോഫ്റ്റ്‌വെയർ തകരാർ മൂലം ഇടപാടുകള്‍ മുടങ്ങുന്നത് ട്രഷറികളില്‍ പതിവായിരുന്നു.