തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത മുഖ്യപ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. 2 കോടി രൂപയ്ക്കു പുറമേ 74 ലക്ഷം രൂപ കൂടി തട്ടിയെടുത്തതായി ബിജുലാല്‍ സമ്മതിച്ചു. പണം ഭൂമി വാങ്ങുന്നതിനും, റമ്മികളിക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജുലാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ട്രഷറി തട്ടിപ്പ് കേസ്: കുറ്റം സമ്മതിച്ച് ബിജുലാൽ - ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്കറെ
പണം ഭൂമി വാങ്ങുന്നതിനും, റമ്മികളിക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജുലാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ട്രഷറി തട്ടിപ്പ് കേസ്: കുറ്റം സമ്മതിച്ച് ബിജുലാൽ
ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്കറെയുടെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ സി.ഐ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് ബിജുലാലിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം മജിസ്‌ടേറ്റ് കോടതിയില്‍ കീഴടങ്ങുന്നതിനായി അഭിഭാഷകന്‍റെ ഓഫിസിലെത്തിയ ബിജുലാലിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. .