തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി സീനിയർ അക്കൗണ്ടന്‍റ് എം.ആർ ബിജുലാലിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് സ്വഭാവിക ജാമ്യം അനുവദിച്ചത്.
ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിന് ജാമ്യം - എം.ആർ ബിജുലാൽ
90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് സ്വഭാവിക ജാമ്യം അനുവദിച്ചത്
ഓഗസ്റ്റ് അഞ്ചിന് അഭിഭാഷകന്‍റെ ഓഫിസിൽ വച്ചായിരുന്നു അന്വേഷണ സംഘം ബിജുലാലിനെ പിടികൂടിയത്. രണ്ടു തവണ ജില്ലാ കോടതിയും ഒരു തവണ മജിസ്‌ട്രേറ്റ് കോടതിയും ജാമ്യ അപേക്ഷ നേരത്തെ തള്ളിയിരുന്നു. 2019 ഡിസംബർ 23നും 2020 ജൂലൈ 31നും ഇടയിൽ വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പേരും നമ്പറും പാസ്‌വേഡും ഉപയോഗിച്ചാണ് ബിജുലാൽ 2,73,99,900 രൂപ തട്ടിയെടുത്തത്. ഇതിൽ അറുപത് ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റി എന്നാണ് പൊലീസ് കണ്ടെത്തിയത്.