കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം;  മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് - transport minister

കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്താന്‍ സർക്കാർ തീരുമാനം.

വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം  വിദ്യാഭ്യാസ മന്ത്രി ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും  ഗതാഗത മന്ത്രി  വിദ്യാഭ്യാസ മന്ത്രി  കെഎസ്‌ആര്‍ടിസി  travel facility for students  education minister will hold meeting with transport minister  education minister  transport minister  kerala
വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം; ഗതാഗത മന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രിയുടെ ചര്‍ച്ച ഇന്ന്

By

Published : Sep 28, 2021, 9:02 AM IST

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന്‌ മുന്‍പ്‌ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനായി ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി ഇന്ന്(28.09.21) വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. വൈകുനേരം അഞ്ച്‌ മണിക്കാണ് ചര്‍ച്ച.

കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം. കെഎസ്ആർടിസിയുടെ ബോണ്ട് സര്‍വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗത്തില്‍ തീരുമാനമുണ്ടാകും.

ഗതാഗത-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിലാകും യാത്രാസൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്‌കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യമാണ്.

Read More: സ്‌കൂള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പ് ; ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി

ഇത് മുൻകൂട്ടി കണ്ടാണ് സ്‌കൂളുകൾ കെഎസ്ആർടിസിയുടെ സഹായം തേടിയിട്ടുള്ളത്. രണ്ട് വർഷമായി ഓടത്തതിനാൽ പല സ്‌കൂൾ ബസുകളും കട്ടപ്പുറത്താണ്.

Read More: മന്ത്രി സാറല്ല, വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ: തൻഹയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ ഉറപ്പ്, സ്‌കൂള്‍ ഉടന്‍ തുറക്കാം

ഒക്ടോബർ 20നകം സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദേശം. ടാക്‌സ്‌ അടക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടി സാഹചര്യത്തിൽ പുതിയ ബസ് വാങ്ങാന്‍ പിടിഎകള്‍ക്ക് പൊതുജനങ്ങളുടെ സഹായം തേടാം എന്ന നിർദേശവും സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details