തിരുവനന്തപുരം : ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയ നോട്ടിസാണ് രാജഭക്തി വിവാദത്തിന് കാരണമായത് (Controversy on temple entry proclamation anniversary notice by Travancore Devaswom Board). പരിപാടിയിൽ അതിഥികളായി എത്തുന്ന രാജകുടുംബാംഗങ്ങളെ നോട്ടിസിൽ രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും വിശേഷിപ്പിക്കുന്നതും രാജകുടുംബത്തോടുള്ള അമിതബഹുമാനവുമാണ് വിവാദത്തിനിടയ്ക്കിയത്.
അതൃപ്തിയോടെ മന്ത്രി :ഇത് ക്ഷേത്ര പ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടങ്ങളെ ചെറുതാക്കിയെന്നും ആരോപണം ഉയര്‍ന്നു. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടിസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതായും വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് നോട്ടിസ് പിൻവലിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു (Devaswom board minister K Radhakrishnan on temple entry proclamation anniversary notice controversy).
ആഞ്ഞടിച്ച് ചെന്നിത്തല :രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടിസ് ദൗർഭാഗ്യകരമാണെന്നും ജനങ്ങളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളുടെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരമെന്നും ഔദാര്യമല്ലെന്നും നോട്ടിസ് പിൻവലിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു (Ramesh Chennithala on temple entry proclamation anniversary notice controversy).