തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം പ്രായോഗികമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു. ഓണ്‍ലൈന്‍ ദര്‍ശനം എന്ന അഭിപ്രായത്തെ ദേവസ്വം ബോര്‍ഡും അനുകൂലിക്കുന്നില്ല. അത് പലവിധ വിവാദങ്ങളിലേക്ക് കടക്കും. അതിനാല്‍ ഓണ്‍ലൈന്‍ ദർശനം പ്രായോഗികമല്ലെന്ന് ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.
ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം പ്രായോഗികമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
ഓണ്‍ലൈന്‍ ദര്‍ശനം എന്ന അഭിപ്രായത്തെ ദേവസ്വം ബോര്‍ഡും അനുകൂലിക്കുന്നില്ല. അത് പലവിധ വിവാദങ്ങളിലേക്ക് കടക്കുമെന്നും പ്രസിഡന്‍റ് എന്‍. വാസു പറഞ്ഞു.
ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം പ്രായോഗികമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
വരുന്ന മണ്ഡല-മകരവിളക്ക് സീസണില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. കേരള പൊലീസിന്‍റെ വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രതിദിനം 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും പ്രവേശനം അനുവദിക്കും. മണ്ഡല - മകരവിളക്ക് ദിവസങ്ങളില്‍ ഇത് 5000 ആയി വര്‍ധിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
Last Updated : Oct 7, 2020, 8:49 PM IST