തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ വീടുവീടാന്തരം രസീത് പിരിവിന് നിര്‍ദേശിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു. ഇത്തരത്തില്‍ ബോര്‍ഡ് തീരുമാനിച്ചെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്.
ക്ഷേത്രങ്ങളില്‍ രസീത് പിരിവിന് നിര്‍ദേശിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ക്ഷേത്രങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസര്‍മാരുമായോ സബ്ഗ്രൂപ്പ് ഓഫീസര്‍മാരുമായോ ബന്ധപ്പെടണം.
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ വീടുവീടാന്തരം രസീത് പിരിവിന് നിര്‍ദേശിച്ചിട്ടില്ലെന്ന് എന്‍.വാസു
ലോക് ഡൗണ്‍ കാലത്ത് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ അതത് ക്ഷേത്രങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസര്‍മാരുമായോ സബ്ഗ്രൂപ്പ് ഓഫീസര്‍മാരുമായോ ബന്ധപ്പെടണമെന്നാണ് ബോര്‍ഡ് തീരുമാനിച്ചത്. ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.