തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ (Travancore devaswom board) പുതിയ പ്രസിഡന്‍റായി അഡ്വ. കെ.അനന്തഗോപന്‍ ചുമതലയേറ്റു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി എസ്.ഗായത്രി ദേവി ദേവസ്വം ബോർഡ് പ്രസിഡന്‍റിന് സത്യവാചകം ചൊല്ലിക്കാടുത്തു.
പ്രതിസന്ധിയിലൂടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടന്നുപോകുന്നതെന്നും വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ച് മുന്നോട്ടുപോകുമെന്നും കെ. അനന്തഗോപന്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ വരുമാനം കൊണ്ട് മാത്രം മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണ് ബോര്‍ഡിന്. ദേവസ്വം ബോര്‍ഡിന്‍റെ ഭൂമി വിനിയോഗിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിന് ശ്രമിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം കെ.അനന്തഗോപന്‍ പ്രതികരിച്ചു.