ഭക്തരുടെ പ്രവേശനം നീളുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് - കൊവിഡ് രോഗം
കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
![ഭക്തരുടെ പ്രവേശനം നീളുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് Travancore Devaswom Boar entry of devotees extended തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരുടെ പ്രവേശനം കൊവിഡ് രോഗം covid thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7836622-thumbnail-3x2-dewaswam.jpg)
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ഭക്തരുടെ പ്രവേശനം നീട്ടാൻ തീരുമാനം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. ചൊവ്വാഴ്‌ച മുതൽ ഭക്തരെ പ്രവേശിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. കേന്ദ്ര നിർദേശം അനുസരിച്ച് ജൂൺ ഒമ്പത് മുതൽ ഭക്തരെ പ്രവേശിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രവേശനം നീളുകയായിരുന്നു.