തിരുവനന്തപുരം : വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ക്ഷേത്രങ്ങളില്‍ താത്‌കാലിക ശാന്തിമാരായി ജോലി കരസ്‌തമാക്കിയവര്‍ക്ക് ശിക്ഷ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ (Travancore Devaswom Board) കീഴിൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ജോലി കരസ്‌തമാക്കിയ ശാന്തിമാർക്കാണ് കോടതി ശിക്ഷ വിധിച്ചത് (Punishment for temporary workers who entered Tantri jobs with fake certificates). സുമോദ്, വിപിൻദാസ്, സി ബിനു മോൻ , ദിലീപ് കുമാർ എന്നീ ശാന്തിമാരാണ് പ്രതികൾ.
Also read : രാജഭക്തി വിവാദം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം ഇന്ന് ; ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി (Thiruvananthapuram Vigilance Special Court)യാണ് ശിക്ഷ നൽകിയതായി ഉത്തരവിട്ടത്. 2008 മാർച്ച് പത്തിനാണ് സംഭവം നടന്നത് ആറു പ്രതികൾ ഉള്ള കേസിൽ ഒന്നാം പ്രതിയും ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മിഷണർ എസ് പാർവതി (Former Deputy Commissioner, Devaswom Board), കുശവാർകോട് ദേവസ്വം മുൻ സബ് ഗ്രൂപ്പ് ഓഫിസർ ജി ഗോപകുമാർ (Devaswammun Sub Group Officer) എന്നിവരെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു.
ശിക്ഷ കാലാവതി ഒരു വർഷം ആയത് കാരണം നാല് പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തന്ത്രിമാരുടെ പഠനം പൂർത്തിയാക്കിയതായി കാണിക്കുന്ന വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് ദേവസം ബോർഡിന് നൽകി എന്നതാണ് പ്രതികൾക്കെതിരെയുള്ള പ്രധാന കുറ്റം. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഇവർക്ക് ജില്ലയിലെ പല സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലായി ദേവസ്വം ബോർഡ് ജോലിയും നൽകി. എന്നാൽ ഇവർക്കെതിരെ യോഗ്യത ഉള്ള ശാന്തിമാർ പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് കേസ് അന്വേഷിക്കുന്നത്.
അതോടൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിൽ നടന്ന ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ദേവസ്വം ബഞ്ച് ( Kerala High Court Devaswom Bench) തള്ളിയിരുന്നും (The High Court rejected the plea to cancel the Sabarimala Melshanthi election) നിയുക്ത മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഹർജി ഹൈക്കോടതി ദേവസ്വം ബഞ്ച് തള്ളിയത്. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയായിരുന്നു ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
Also read :'ഇടപെടാൻ കാരണങ്ങളില്ല'; ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
മേൽശാന്തി തെരഞ്ഞെടുപ്പിന്‍റെ നറുക്കെടുപ്പിൽ ചില പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമെന്ന് അമിക്കസ് ക്യൂറിയും കോടതി നിയോഗിച്ച നിരീക്ഷകനും നൽകിയ റിപ്പോർട്ടുകളടക്കം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് ഹർജി തള്ളിയത്.