തിരുവനന്തപുരം: അതിഥി തൊഴിലാളികളെ എത്തിക്കാനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഗതാഗതമന്ത്രി ആൻറണി രാജു. 183 വാഹനങ്ങൾ തിരികെ എത്തിച്ചതായും ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു.
Read Also...... ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന് അകത്ത് പരിമിതമായ ദീര്‍ഘദൂര സര്‍വ്വീസുകള്‍; ഗതാഗത മന്ത്രി
പശ്ചിമബംഗാളിൽ 302, അസം 169, ജാർഖണ്ഡ് 17 മറ്റ് സംസ്ഥാനങ്ങളിൽ 2 എനിങ്ങനെ 490 വാഹനങ്ങളാണ് ഇത്തരത്തിൽ കുടുങ്ങിയത്. 38 വാഹനങ്ങൾ സംസ്ഥാനത്തേക്കുള്ള മടക്കയാത്രയിലാണ്. വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പാർക്ക് ചെയ്തശേഷം 39 ജീവനക്കാരും സംസ്ഥാനത്ത് തിരിച്ചെത്തി.
കുടുങ്ങി കിടക്കുന്നവരെ എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് 22 മോട്ടോർ വെഹിക്കിൾ ഓഫീസർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ടോൾ അടക്കമുള്ളവ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.