കേരളം

kerala

ETV Bharat / state

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസുടമയ്‌ക്കെതിരെയും കേസെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു - ടൂറിസ്റ്റ് ബസുടമയ്ക്ക് എതിരെ കേസ്

വിനോദ സഞ്ചാര യാത്രകള്‍ക്കായി സ്‌കൂള്‍ അധികൃതര്‍ തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതല്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ആന്‍റണി രാജു

വിനോദ സഞ്ചാര യാത്രകള്‍  ടൂറിസ്റ്റ് ബസ്‌ അപകടം  കരിമ്പട്ടികയിലുള്ള വാഹനങ്ങള്‍ക്കെതിരെ നടപടി  ഗതാഗത മന്ത്രി ആന്‍റണി രാജു  മോട്ടോർ വാഹന വകുപ്പ്  Minister Antony raju  Vadakkancherry accident
തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളെ കാണുന്നു

By

Published : Oct 7, 2022, 11:23 AM IST

തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്‌ത വാഹനങ്ങൾക്ക് എതിരെ കർശന നടപടി തുടരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ടൂറിസറ്റ് ബസിന്‍റെ ഉടമയ്ക്ക് എതിരെ കേസെടുക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ വേഗ പരിധി കൂട്ടിയത് റദ്ദാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളെ കാണുന്നു

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് രണ്ട് തവണ അപകട സൂചന നിർദേശം നൽകിയിരുന്നു. വാഹനങ്ങളിൽ സ്‌പീഡ് ഗവർണർ അഴിച്ചുവച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പില്‍ ഡീലര്‍മാര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും ടൂറിസ്റ്റ് ബസുകളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിനോദ സഞ്ചാരത്തിനായി സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ബ്ലാക്ക് ലിസ്‌റ്റില്‍പ്പെട്ടതാണോയെന്ന് ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഭൂരിപക്ഷ വാഹനങ്ങളും നിയമാനുസൃതമായാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ന്യൂനപക്ഷം വാഹനങ്ങൾ നിയമലംഘനം നടത്തുന്നുമുണ്ട്. നിയമലംഘനത്തിനുള്ള പിഴ വർധിപ്പിക്കും.

Also Read:വടക്കഞ്ചേരി അപകടം : ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

ടൂറിസ്റ്റ് വാഹനങ്ങളില്‍ പരിശോധന നടത്താന്‍ ജില്ല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിരത്തുകളിൽ വാഹന പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾ ടെസ്റ്റിന് വരുമ്പോൾ പരിശോധിക്കില്ല. ജിപിഎസ് വിതരണ കമ്പനികൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യം വകുപ്പിന്‍റെ പരിഗണനയിലാണ്.

വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ വടക്കഞ്ചേരി അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഡ്രൈവറുടെ അനാസ്ഥയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡ്രൈവർക്കെതിരെയുള്ള പരാതികളിൽ പൊലീസ് അന്വേഷണം നടത്തും. മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details