തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. കൊവിഡ് പ്രതിസന്ധി മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലത്ത് ജനങ്ങളെ ബന്ധികളാക്കി സമരം നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. 30 കോടിയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണം ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.
80 കോടി രൂപയാണ് ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നത്. ഒരു രൂപ പോലും വരുമാനം ഇല്ലാത്ത ഘട്ടത്തിൽ പോലും സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നു. ഇനി ശമ്പള പരിഷ്‌കരണ ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.