കേരളം

kerala

ETV Bharat / state

പുതിയ മന്ത്രിക്ക് മുന്നേ വിവാദം, ഗതാഗത വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കി ഗണേഷ്‌ കുമാര്‍

Transport department transfer controversy: സ്ഥലം മാറ്റിയത് 57 ആര്‍ടിഒമാരെ. ഉത്തരവ് ഗതാഗത കമ്മിഷണർ എസ് ശ്രീജിത്തിന്‍റേത്. പിന്നാലെ ഉത്തരവ് റദ്ദാക്കി ഗതാഗത മന്ത്രി

Transport dept transfer  KB Ganesh Kumar  ഗതാഗത വകുപ്പ്  കെ ബി ഗണേഷ്‌ കുമാര്‍
transport-department-transfer-controversy

By ETV Bharat Kerala Team

Published : Dec 30, 2023, 3:38 PM IST

തിരുവനന്തപുരം : കെ ബി ഗണേഷ് കുമാർ മന്ത്രിയായി ചുമതലയേൽക്കുന്നതിന് അരമണിക്കൂർ മുൻപ് ഗതാഗത വകുപ്പിൽ കൂട്ട സ്ഥലം മാറ്റം നടത്തിയതിന്‍റെ തെളിവുകൾ പുറത്ത് വന്നു (Transport department transfer controversy). സ്ഥാനക്കയറ്റം ലഭിച്ച 18 ആർടിഒമാർ ഉൾപ്പെടെ 57 ആർടിഒമാരെയാണ് പുതിയ മന്ത്രി എത്തുന്നതിന് തൊട്ട് മുൻപ് സ്ഥലം മാറ്റിയത്. വൻ വിവാദത്തിന് വഴി തെളിച്ച ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പുതിയ ഗതാഗത മന്ത്രി ഉത്തരവ് റദ്ദാക്കി (Transport department transfer suspended by KB Ganesh Kumar).

ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് ആണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ ഗതാഗത കമ്മിഷണർ തന്നെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് വിടുതൽ ചെയ്യരുതെന്ന് നിർദേശവും നൽകി. പിന്നാലെ ഇന്ന് ഉച്ചയ്ക്ക് 12.37ന് ഗതാഗത കമ്മിഷണർ പുതുക്കിയ സ്ഥലം മാറ്റ ഉത്തരവും പുറത്തിറക്കി.

Also Read: 'ഗണേഷ് കുമാർ മന്ത്രിയാകുന്നതോടെ കെഎസ്ആർടിസി മെച്ചപ്പെടും' ; പ്രത്യാശയില്‍ ജീവനക്കാർ

ABOUT THE AUTHOR

...view details