തിരുവനന്തപുരം: സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്ക് വാഹനങ്ങളുടെയും ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂലായ് 15 വരെയാണ് ദീർഘിപ്പിച്ചത്. കൊവിഡ് 19ന്‍റെ സാഹചര്യത്തിലാണ് തീരുമാനം.
ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി - ചരക്ക് വാഹനങ്ങൾക്ക് നികുതി ഇളവ്
കോൺട്രാക്റ്റ് കാര്യേജുകൾ ഏപ്രിൽ 15ന് മുൻപും ചരക്ക് വാഹനങ്ങൾ ഏപ്രിൽ 30ന് മുൻപുമാണ് നികുതി അടയ്‌ക്കേണ്ടത്.
ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി
കോൺട്രാക്റ്റ് കാര്യേജുകൾ ഏപ്രിൽ 15ന് മുൻപും ചരക്ക് വാഹനങ്ങൾ ഏപ്രിൽ 30ന് മുൻപുമാണ് നികുതി അടയ്‌ക്കേണ്ടത്. സ്റ്റേജ് കാര്യേജുകൾക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി നേരത്തെ ഒഴിവാക്കി നൽകിയിട്ടുണ്ട്. കോൺട്രാക്റ്റ് കാര്യേജുകൾക്ക് ഇരുപത് ശതമാനം നികുതിയാണ് ഒഴിവാക്കി നൽകിയിരുന്നത്.