കേരളം

kerala

ETV Bharat / state

നിയമനങ്ങളില്‍ സുതര്യത വേണം; സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ട് ഇത് രണ്ടാം തവണയാണ് ജനയുഗത്തില്‍ ലേഖനം വരുന്നത്

നിയമനങ്ങള്‍  സിപിഐ മുഖപത്രം  സിപിഎം  ജനയുഗം  transparency in appointments  CPI criticizing the government
നിയമനങ്ങളില്‍ സുതര്യത വേണം; സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

By

Published : Jul 12, 2020, 12:35 PM IST

തിരുവനന്തപുരം: സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വീണ്ടും സിപിഐ മുഖപത്രം. സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണമെന്നാണ് ലേഖനത്തില്‍ ആവശ്യപ്പെടുന്നത്.

നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, അവരുടെ ബിസിനസ് താല്‍പര്യം മാത്രമാണ് ഉണ്ടാകുക. അത് ഇടത് കാഴ്ചപ്പാടിന്‍റെ അയലത്തെ ഉണ്ടാവില്ല. അനധികൃതമായി പലരും കടന്നുവരുന്നതിന് അതൊക്കെ വഴിവയ്ക്കുമെന്ന് അനുഭവത്തില്‍ മനസിലാക്കുവാന്‍ കഴിയണമെന്ന് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഐടി വകുപ്പില്‍ സ്വപ്‌ന സുരേഷിന് നിയമനം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വിമര്‍ശനത്തിന് വിധേയമാകുന്ന രീതിയിലേക്ക് എത്തിയതെന്ന സിപിഐ നിലപാട് പരസ്യമായി വ്യക്തമാക്കുകയാണ് ലേഖനത്തിലൂടെ. ഗവണ്‍മെന്‍റിന് നയവ്യതിയാനങ്ങളും പോരായ്മകളും ഉണ്ടാകുമ്പോള്‍ സിപിഐ അത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ പരസ്യമായും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനങ്ങളുടെ പ്രതീക്ഷക്കനുസൃതമായി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുമാണ്. സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഒരു കരാറുണ്ടാക്കിയതിന് സിപിഐ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് പറയാന്‍ പാര്‍ട്ടി മടിച്ചില്ല. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ ഉണ്ടായത്. ഇവയെല്ലാം തിരുത്തല്‍ ആവശ്യമായ നടപടികളാണെന്നും സത്യന്‍ മൊകേരി ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദമുണ്ടായപ്പെള്‍ എം.ശിവശങ്കരനെ മാറ്റിയത് സ്വാഗതാര്‍ഹമായ നടപടിയാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയ പ്രക്ഷോഭം സംഘടിപ്പിക്കുകയാണെന്നും സിപിഐ വിമര്‍ശിച്ചു. കൊവിഡ് കാലത്ത് കാണിക്കേണ്ട ജാഗ്രതകളെല്ലാം ലംഘിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നതെന്ന വിമര്‍ശനവും ലേഖനത്തില്‍ സത്യന്‍ മൊകേരി ഉന്നയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details