കേരളം

kerala

ETV Bharat / state

വൈദ്യുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍ രേഖമൂലം നല്‍കി പ്രതിപക്ഷം

ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ ടെന്‍ഡറില്‍ 80 ശതമാനം വരെ വര്‍ധന നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങൾ വൈദ്യുതമന്ത്രിയും ധനമന്ത്രിയും തള്ളി

വൈദ്യുതി വകുപ്പിനെതിരെ നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണവുമായി പ്രതിപക്ഷം

By

Published : Nov 5, 2019, 7:27 PM IST

Updated : Nov 5, 2019, 7:55 PM IST

തിരുവനന്തപുരം: വൈദ്യുതി വകുപ്പിനെതിരെ നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണവുമായി പ്രതിപക്ഷം. ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലൂടെ 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണമാണ് വി.ഡി.സതീശന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും നടത്തില്ലെന്ന് ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.

വൈദ്യുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍ രേഖമൂലം നല്‍കി പ്രതിപക്ഷം

ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ ടെന്‍ഡറില്‍ 80 ശതമാനം വരെ വര്‍ധന നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ അഴിമതിയാണിതെന്നും വകുപ്പ് മന്ത്രിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. ആരോപണങ്ങൾ വൈദ്യുതമന്ത്രിയും ധനമന്ത്രിയും തള്ളി.

സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതെന്നും വൈദ്യുതി ബോര്‍ഡിന്‍റെ അധികാര പരിധിയില്‍ നിന്നാണ് പദ്ധതികളെല്ലാം പൂര്‍ത്തീകരിച്ചതെന്നും വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയില്‍ വ്യക്തമാക്കി. വസ്‌തുതകളുടെ പിന്‍ബലത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭക്ക് പുറത്ത് ആരോപണമുന്നയിച്ചപ്പോള്‍ ആണത്തമുണ്ടെങ്കില്‍ നിയമസഭയില്‍ എഴുതി നല്‍കാനാണ് മന്ത്രി പറഞ്ഞത്. ആണത്തത്തോടെ പ്രതിപക്ഷം ഇത് ചെയ്തു. അന്വേഷണത്തിന് സര്‍ക്കാര്‍ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാല്‍ പദ്ധതിയില്‍ അഴിമതിയില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും ധനമന്ത്രി സഭയില്‍ വ്യക്തമാക്കി. ധനമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിക്ഷിപ്‌ത താല്‍പര്യക്കാരുടെ കറവപശുവാണ് ഈ കമ്പനികള്‍. സ്റ്റാര്‍ ലൈറ്റിനും എല്‍എന്‍ടിക്കും വേണ്ടി മാത്രം കരാര്‍ ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതി നടത്താനായി വിരമിച്ച ഉദ്യോഗസ്ഥരെ എക്‌സ്റ്റ‌ഷന്‍ നല്‍കി നിലനിര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Last Updated : Nov 5, 2019, 7:55 PM IST

ABOUT THE AUTHOR

...view details