ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായ പദ്ധതി തുടരും - kerala government
മൂന്ന് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. 30,000 രൂപ വീതം ധനസഹായം ലഭിക്കും
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായം തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. 30,000 രൂപയാണ് ട്രാൻസ്ജെൻഡർ ദമ്പതികള്‍ക്ക് വിവാഹ ധനസഹായമായി അനുവദിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് പണം ട്രാൻസ്‌ഫർ പോളിസിയുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ധനസഹായം. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷകരിൽ ഒരാൾ മാത്രമാണ് ട്രാൻസ്ജെൻഡർ വ്യക്തിയെങ്കിലും ധനസഹായം ലഭിക്കും.