കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും - ലോക്ക്ഡൗൺ നിയന്ത്രണം

ലോക്ക്ഡൗണിലെ കടുത്ത നിയന്ത്രണങ്ങളെത്തുടർന്നാണ് ട്രെയിന്‍ ഗതാഗതം നിർത്തിവെച്ചത്.

train services to begin from tomorrow  kerala lockdown  സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും  ലോക്ക്ഡൗൺ നിയന്ത്രണം  ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കും
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും

By

Published : Jun 15, 2021, 11:50 AM IST

തിരുവനന്തപുരം : ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തി വെച്ച ട്രെയിന്‍ ഗതാഗതം ജൂണ്‍ 16ന് പുനരാരംഭിക്കും. കടുത്ത ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതോടെയാണ് കേരളത്തില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്താന്‍ റെയില്‍വേ തീരുമാനിച്ചത്. ജൂണ്‍ 1 മുതല്‍ 15 വരെ 13 എക്‌സ്പ്രസ് തീവണ്ടികളും 3 മെമുകളും സര്‍വീസ് നിര്‍ത്തിയിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂണ്‍ 16വരെയാണ്. ജൂൺ 17 മുതല്‍ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വൈകിട്ട് ചേരുന്ന ഉന്നത തല യോഗത്തില്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും.

Also read: ലോക്ക്ഡൗണിലും ഇവർക്ക് സ്‌കൂളുണ്ട് , അതും വീടിന്‍റെ മുകളില്‍

ഇതോടെ യാത്രക്കാരുടെ എണ്ണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.ഏതൊക്കെ തീവണ്ടികളാണ് നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുക എന്നത് ഉടന്‍ അറിയിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.

ABOUT THE AUTHOR

...view details