കേരളം

kerala

ETV Bharat / state

അറ്റകുറ്റപ്പണി, കേരളത്തില്‍ നിന്ന് കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം - കേരളത്തില്‍ നിന്നുള്ള കൊങ്കണ്‍ വഴി പോകുന്ന ട്രേയിനുകള്‍ റദ്ദാക്കി

സെന്‍ട്രല്‍ റെയില്‍വേ ദിവാ-താനെ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്

trains from Kerala that run through Konkan cancelled  which are the trains from Kerala cancelled  കേരളത്തില്‍ നിന്നുള്ള കൊങ്കണ്‍ വഴി പോകുന്ന ട്രേയിനുകള്‍ റദ്ദാക്കി  കേരളത്തില്‍ നിന്നുള്ള ഏതൊക്കെ ട്രേയിനുകളാണ് റദ്ദാക്കിയത്
കേരളത്തില്‍ നിന്നുള്ള 4 ട്രെയിനുകള്‍ റദ്ദാക്കി

By

Published : Feb 3, 2022, 1:40 PM IST

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ ദിവാ-താനെ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൂര്‍ണമായി റദ്ദാക്കിയവ:
എറണാകുളം ജംഗ്ഷന്‍-ലോക്‌മാന്യതിലക് തുരന്തോ എക്‌സ്പ്രസ് (നമ്പര്‍12224) ഫെബ്രുവരി 6 ന് റദ്ദാക്കി.

ലോക്‌മാന്യതിലക്-എറണാകുളം ജംഗ്ഷന്‍ തുരന്തോ എക്‌സ്പ്രസ് (നമ്പര്‍ 12223) ഫെബ്രുവരി 5നും 8നും പൂര്‍ണമായി റദ്ദാക്കി.

ലോക്‌മാന്യതിലക്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (നമ്പര്‍22113) ഫെബ്രുവരി 5ന് റദ്ദാക്കി.

കൊച്ചുവേളി- ലോക്‌മാന്യതിലക് സൂപ്പര്‍ഫാസ്റ്റ് (നമ്പര്‍ 22114) ഫെബ്രുവരി 7ന് റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയവ:

തിരുവനന്തപുരം സെന്‍ട്രല്‍-ലോക്‌മാന്യതിലക്- നേത്രാവതി എക്‌സ്പ്രസ് (നമ്പര്‍ 16346) ഫെബ്രുവരി 3, 4, 5, 6 തീയതികളില്‍ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും.

ലോക്‌മാന്യതിലക്- തിരുവനന്തപുരം സെന്‍ട്രല്‍ (നമ്പര്‍16345) ലോക്‌മാന്യതിലകിന് പകരം പന്‍വേലില്‍ നിന്നായിരിക്കും ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ യാത്ര തിരിക്കുക.
കൊച്ചുവേളി-ലോക്‌മാന്യ തിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് (നമ്പര്‍12202) ഫെബ്രുവരി 6ന് കൊച്ചുവേളിയില്‍ നിന്ന് പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും
ലോക്‌മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (നമ്പര്‍ 12201) ഫെബ്രുവരി 7ന് പന്‍വേലില്‍ നിന്നാകും യാത്ര ആരംഭിക്കുക.


ALSO READ:വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details