കൊങ്കണ്‍ പാതയിൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്
തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെട്ടു. പാലക്കാട് ഡിവിഷനില്‍ പാഡില്‍ -കുലശേഖരം സെക്ഷനിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്‌പ്രസ്, ജാംനഗര്‍ - തിരുനെല്‍വേലി എക്‌സ്‌പ്രസ്, എറണാകുളം -അജ്‌മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദുചെയ്‌തു. തിരുവനന്തപുരം- ലോകമാന്യതിലക്, നേത്രാവതി എക്‌സ്പ്രസ് ഷെര്‍ണൂര്‍ വഴി തിരിച്ചു വിട്ടു. ലോകമാന്യതിലക്-കൊച്ചുവേളി എക്‌സ്പ്രസ്, ഹസ്രത് നിസ്സാമുദ്ദീന്‍ -എറണാകുളം ദുരന്തോ എക്‌സ്‌പ്രസ്, ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, പൂനെ -എറണാകുളം പൂര്‍ണ എക്‌സ്പ്രസ് എന്നീ ട്രെയിനുകളും വഴിതിരിച്ചു വിട്ടു. മംഗലാപുരത്തിന് സമീപം രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് പാളത്തിലേയ്ക്ക് മണ്ണിടിഞ്ഞു വീണത്. മണ്ണ് നീക്കം ചെയ്‌ത് ട്രെയിന്‍ ഗതാഗതം എത്രയും വേഗം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.