തിരുവനന്തപുരം:ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ ഗതാഗതം ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ജൂണ്‍ 16 മുതല്‍ ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇപ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് നടത്താവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ ട്രെയിനുകളിൽ യാത്ര അനുവദിക്കൂ.
സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ട്രെയിനുകൾ ഓടിത്തുടങ്ങും - ലോക്ക്ഡൗണ്‍
മുന്‍കൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ ട്രെയിനുകളിൽ യാത്ര അനുവദിക്കുകയുള്ളു.

സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ട്രെയിനുകൾ ഓടിത്തുടങ്ങും
ALSO READ:സോഷ്യലിസത്തിന് വധുവായി മമത ബാനർജി, കമ്മ്യൂണിസവും ലെനിനിസവും സാക്ഷികൾ
ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ തീരെ കുറവായതിനാലാണ് ജൂണ്‍ 15 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. അതേസമയം 16 മുതലുള്ള ബുക്കിങിന് ഒരു തരത്തലുള്ള നിയന്ത്രണവും റെയിൽവേ ഏര്‍പ്പെടുത്തിയിട്ടില്ല. മെമു ട്രെയിനുകളിലെ യാത്രക്ക് മുന്‍കൂട്ടിയുള്ള ബുക്കിങ് ആവശ്യമില്ലെന്നും റെയില്‍വേ അറിയിച്ചു.