തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് മൂലം സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കാനൊരുങ്ങി റെയിൽവേ. മെയ് ആറു മുതൽ മെയ് 15 വരെയാണ് സർവീസുകൾ റദ്ദാക്കുന്നത്.
യാത്രക്കാര്‍ കുറഞ്ഞു, കേരളത്തിൽ പത്ത് ട്രെയിനുകള്‍ റദ്ദാക്കും - റെയിൽവേ
മെയ് ആറു മുതൽ മെയ് 15 വരെയാണ് സർവീസുകൾ റദ്ദാക്കുന്നത്.
തിരുച്ചിറപ്പള്ളി ജംഗ്‌ക്ഷൻ-തിരുവനന്തപുരം സെൻട്രൽ ഇന്‍റർസിറ്റി, തിരുവനന്തപുരം സെൻട്രൽ - തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി, തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇന്‍റർസിറ്റി, പുനലൂർ-ഗുരുവായൂർ ഡെയ്‌ലി സ്‌പെഷ്യൽ, ഗുരുവായൂർ- പുനലൂർ ഡെയ്‌ലി സ്‌പെഷ്യൽ, എറണാകുളം ജംഗ്‌ക്ഷൻ കണ്ണൂർ ഇന്‍റർസിറ്റി, കണ്ണൂർ-എറണാകുളം ജംഗ്‌ക്ഷൻ ഇന്‍റർസിറ്റി, ആലപ്പുഴ-കണ്ണൂർ ഡെയ്‌ലി (എക്‌സിക്യൂട്ടീവ്) എന്നീ സ്‌പെഷ്യൽ ട്രെയിനുകളാണ് റദ്ദാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം മടക്കി നൽകുമെന്നും റെയിൽവേ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കുറവാണ്. സർക്കാർ ജീവനക്കാരാണ് ഇന്‍റർസിറ്റി പോലെയുള്ള ട്രെയിനുകളെ കൂടുതൽ ആശ്രയിച്ചിരുന്നത്. എന്നാൽ സർക്കാർ ഓഫിസുകളിൽ ഹാജരാകേണ്ടവരുടെ എണ്ണം കുറച്ചതും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി.