തിരുവനന്തപുരം: ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസിന്‍റെ ബോഗികള്‍ ഓടുന്നതിനിടെ വേര്‍പ്പെട്ടു. രാവിലെ പത്തിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ പേട്ടയിലെത്തിയപ്പോഴാണ് സംഭവം.ട്രെയിനിന്‍റെ എസ്-6 എ.സി. കോച്ചാണ് വേര്‍പെട്ടത്. ഇതോടെ ട്രെയിന്‍ എന്‍ജിന്‍ഭാഗം മുന്നോട്ടും ബോഗികള്‍ പിന്നോട്ടും ഓടി. കപ്ലറില്‍ വന്ന തകരാറാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണമായത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. തകരാര്‍ പരിഹരിച്ച് അരമണിക്കൂറിനുള്ളില്‍ ട്രെയിന്‍ യാത്ര ആരംഭിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വെ അറിയിച്ചു.
ഓടുന്നതിനിടെ നേത്രാവതി എക്‌സ്‌പ്രസിന്‍റെ ബോഗി വേര്‍പെട്ടു - ബോഗി ഓടുന്നതിനിടെ വേര്‍പെട്ടു
പേട്ട സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബോഗികള്‍ വേര്‍പ്പെട്ടത്.കപ്ലറില്‍ വന്ന തകരാറാണ് കാരണമെന്നും തകരാര്‍ പരിഹരിച്ചതായും റെയില്‍വെ
ഓടുന്നതിനിടെ നേത്രാവതി എക്‌സ്‌പ്രസിന്‍റെ ബോഗി വേര്‍പെട്ടു
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് തിരുവനന്തപുരം-കൊല്ലം സെക്ടറില്‍ യാത്രാമധ്യേ ട്രെയിനിന്‍റെ എന്‍ജിന്‍ വേര്‍പ്പെടുന്നത്. തിരുവനന്തപുരം-ബിക്കാനീര്‍ എക്‌സ്പ്രസിന്‍റെ ബോഗിയാണ് മൂന്ന് മാസം മുന്‍പ് കടയ്ക്കാവൂരിനും ചിറയിന്‍കീഴിലും ഇടയില്‍ മൂന്ന് തവണ വേര്‍പെട്ടത്.