കേരളം

kerala

ETV Bharat / state

ജനശതാബ്ദി, വേണാട് ട്രെയിന്‍ റദ്ദാക്കല്‍; കേന്ദ്ര തീരുമാനം ഇന്ന് - cancel

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്‌ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി, തിരുവനന്തപുരം - എറണാകുളം വേണാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ നാളെ മുതൽ റദ്ദാക്കാനാണ് റെയിൽവേയുടെ തീരുമാനം.

അന്തിമ തീരുമാനം  ജനശതാബ്‌ദി  വേണാട് എക്‌സ്പ്രസ്  തിരുവനന്തപുരം  സംസ്ഥാനത്ത്  train  cancel  decision
സംസ്ഥാനത്ത് പ്രത്യേക ട്രെയിനുകൾ റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്

By

Published : Sep 11, 2020, 10:54 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് സർവീസ് നടത്തുന്ന ജനശതാബ്‌ദി, വേണാട് എക്‌സ്പ്രസ് ട്രെയിനുകൾ റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. സ്റ്റോപ്പുകൾ കൂട്ടി ട്രെയിനുകൾ നിലനിർത്താനാണ് ദക്ഷിണ റെയിൽവേയുടെ നീക്കം. ഏതൊക്കെ സ്റ്റോപ്പുകൾ വേണമെന്ന കാര്യത്തിൽ റെയിൽവേ സംസ്ഥാന സർക്കാരിന് കത്ത് നൽകി. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്‌ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി, തിരുവനന്തപുരം - എറണാകുളം വേണാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ നാളെ മുതൽ റദ്ദാക്കാനാണ് റെയിൽവേയുടെ തീരുമാനം.

മതിയായ യത്രക്കാർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ തീരുമാനം. എന്നാൽ തീരുമാനത്തിനെതിരെ യാത്രക്കാരിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സർവീസുകൾ നിർത്തരുതെന്നാണ് ആവശ്യം. അതേസമയം റെയിൽവേ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ABOUT THE AUTHOR

...view details