തിരുവനന്തപുരം:മാവേലി എക്‌സ്പ്രസില്‍ തലശേരിയില്‍ വച്ച് യാത്രക്കാരനെ റെയില്‍വേ പൊലീസ് എ.എസ്.ഐ ബൂട്ടിട്ട് ക്രൂരമായി ചവിട്ടിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് പാലക്കാട് റെയില്‍വേ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. വനിത യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനാലാണ് കായികമായി നേരിട്ടത്, മര്‍ദിച്ചത് തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം വിവാദമായതോടെ റെയില്‍വേ എസ്.പി ചൈത്ര തെരേസ ജോണ്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചൈത്ര തെരേസ ജോണ്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.