കേരളം

kerala

ETV Bharat / state

യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞു, എല്‍ഡിഎഫിന് ആഘോഷം: തലസ്ഥാനം സ്‌തംഭിച്ചു - യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ

പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്‌ജ് എന്നിവിടങ്ങളിൽ ഉച്ച വരെയും എംജി റോഡ്, മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

എൽഡിഎഫ് രണ്ടാം വാർഷികം  എൽഡിഎഫ് സർക്കാർ  LDF Government  തലസ്ഥാനത്ത് ഗതാഗത സ്‌തംഭനം  തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം  യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ  traffic restrictions update
തലസ്ഥാനത്ത് ഗതാഗത സ്‌തംഭനം

By

Published : May 20, 2023, 1:04 PM IST

തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലും എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷിക പരിപാടികളും നടക്കുന്നതോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെത്തുടർന്ന് തലസ്ഥാനത്ത് ഗതാഗത സ്‌തംഭനം. എംജി റോഡില്‍ പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്‌ജ് എന്നിവിടങ്ങളിൽ ഉച്ചവരെയും എം ജി റോഡ്, മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതലുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക.

പാളയം ഭാഗത്ത് നിന്നും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പബ്ലിക് ലൈബ്രറി-പഞ്ചാപുര-ബേക്കറി ഫ്ലൈ ഓവർ-തമ്പാനൂർ വഴി പോകാനാണ് നിർദേശം. ചാക്കയിൽ നിന്ന് കിഴക്കേക്കോട്ട പോകേണ്ട വാഹനങ്ങൾ പാറ്റൂർ- വഞ്ചിയൂർ വഴിയും ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് -ബേക്കറി ഫ്‌ളൈ ഓവർ വഴിയും പോകണം.

വെള്ളയമ്പലം ഭാഗത്ത് നിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് വഴുതക്കാട് - തൈക്കാട് -തമ്പാനൂർ വഴിയും പോകാനാണ് നിർദേശം. കിഴക്കേകോട്ട നിന്ന് പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്‌ജ്- തമ്പാനൂർ- പനവിള -ബേക്കറി ഫ്ലൈ ഓവർ- പാളയം വഴി പോകണം.

ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- ഈഞ്ചക്കൽ വഴി പോകണം. വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്‌ജ്- തമ്പാനൂർ- പനവിള- ബേക്കറി ജങ്ഷൻ- വഴുതക്കാട് വഴി പോകണം. സെക്രട്ടറിയേറ്റ് ഉപരോധത്തിന് എത്തുന്ന പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ ടാഗോർ തിയേറ്റർ, ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഈഞ്ചക്കൽ ബൈപ്പാസ് എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം.

പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലും ഈഞ്ചക്കൽ ബൈപ്പാസ് റോഡിന് സമീപവും പാർക്ക് ചെയ്യാനാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിമുതൽ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം ആരംഭിച്ചിരുന്നു.

ഖജനാവ് അടിച്ച് ഇരട്ട ചങ്കൻ: അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. അരി കൊമ്പൻ അരി അടിച്ചോണ്ട് പോകുന്നു, ചക്ക കൊമ്പൻ ചക്ക അടിക്കുന്നു, ഇരട്ട ചങ്കൻ ഖജനാവ് അടിക്കുന്നുവെന്നാണ് സെക്രട്ടേറിയറ്റ് വളയൽ പരിപാടിയിൽ കെ സുധാകരൻ പറഞ്ഞത്.

കമ്മീഷൻ സർക്കാർ എന്നായി പിണറായി സർക്കാരിന്‍റെ പേരെന്ന് പറഞ്ഞ സുധാകരൻ ഇത്രെയേറെ പ്രതിഷേധം ഉയർന്ന സമരം അടുത്ത കാലത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടു. അതേസമയം ഇനി ആരംഭിക്കാൻ പോകുന്ന സമരം പരമ്പരകളുടെ തുടക്കം മാത്രമാണ് സെക്രട്ടേറിയറ്റ് വളയലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ജനങ്ങളെ ദ്രോഹിച്ച സർക്കാർ കേരളത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നികുതി ഭീകരത നടപ്പാക്കുന്ന കേരളത്തിലെ ഒന്നാമത്തെ സർക്കാരാണ് കേരളത്തിലേത്. രണ്ട് വർഷം മുൻപ് 450 സ്‌ക്വയർ മീറ്റർ വീട് പണിയാൻ 5 ലക്ഷം രൂപ മാത്രം മതിയായിരുന്നു. ഏറ്റവും കൂടുതൽ കൃഷിയിടങ്ങളും വീടുകളും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്‌തി ചെയ്ത വർഷമാണ് കടന്നു പോയതെന്നും സതീശൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details