തിരുവനന്തപുരം: ജൂലൈ 17 മുതൽ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. ചർച്ചയിൽ സന്തുഷ്‌ടരാണെന്നും കടകൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും ഇനി സമരത്തിനില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
Also Read:കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം പിടിച്ചുനിറുത്താനായെന്ന് മുഖ്യമന്ത്രി
കേരള വ്യാപാരി വ്യവസായി സമിതിയുമായും മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി വ്യാപാരി വ്യവസായി സമിതി നേതാവ് ഇ.എസ് ബിജു അറിയിച്ചു.
ചർച്ചയുടെ ഫലം എന്തായാലും ശനിയാഴ്‌ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
വ്യാപാരി നേതാക്കൾ മാധ്യമങ്ങളോട്