കേരളം

kerala

ETV Bharat / state

വ്യാപാര ലൈസൻസിന് അധിക ഫീസ് ഈടാക്കുന്നതായി പരാതി - trade licence thiruvanathapuram

ഫെബ്രുവരി 29നായിരുന്നു ഈ വർഷം ട്രേഡ് ലൈസൻസ് ഫീസ് അടക്കേണ്ടിയിരുന്ന അവസാന തിയതി. കൊവിഡിന്‍റെ സാഹചര്യത്തിൽ അത് മാർച്ച് അവസാനം വരെ നീട്ടി നൽകിയിരുന്നു. ഈ സമയം ഫീസ് അടച്ചവരിൽ നിന്നാണ് അധിക തുക ഈടാക്കിയതെന്നാണ് ആക്ഷേപം.

വ്യാപാര ലൈസൻസിന് അധിക ഫീസ് ഇടാക്കി  തദ്ദേശ സ്ഥാപനങ്ങൾ  വ്യാപാര ലൈസൻസിന് അധിക ഫീസ് ഇടാക്കി തദ്ദേശ സ്ഥാപനങ്ങൾ  ട്രേഡ് ലൈസൻസ് ഫീസ്  trade licence  trade licence thiruvanathapuram  thiruvanathapuram
വ്യാപാര ലൈസൻസിന് അധിക ഫീസ് ഈടാക്കുന്നതായി പരാതി

By

Published : Sep 8, 2020, 5:41 PM IST

Updated : Sep 9, 2020, 7:29 PM IST

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിക്കിടയിലും വ്യാപാര ലൈസൻസിന് തദ്ദേശ സ്ഥാപനങ്ങൾ അധിക ഫീസ് ഈടാക്കുന്നതായി പരാതി. ലോക്ക് ഡൗൺ കാലത്ത് ലൈസൻസ് ഫീസ് അടയ്ക്കുന്നതിൽ ഒരു മാസത്തെ സാവകാശം നൽകിയിരുന്നുവെങ്കിലും ഫീസ് അടയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ എത്തിയവർക്ക് വാർഷിക അടവിൽ വലിയ വർധനവാണ് വന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നിയ പോലെയാണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി.

വ്യാപാര ലൈസൻസിന് അധിക ഫീസ് ഈടാക്കുന്നതായി പരാതി

ഫെബ്രുവരി 29നായിരുന്നു ഈ വർഷം ട്രേഡ് ലൈസൻസ് ഫീസ് അടക്കേണ്ടിയിരുന്ന അവസാന തിയതി. കൊവിഡ് സാഹചര്യത്തിൽ അത് മാർച്ച് അവസാനം വരെ നീട്ടി നൽകിയിരുന്നു. ഈ സമയം ഫീസ് അടച്ചവരിൽ നിന്നാണ് അധിക തുക ഈടാക്കിയതെന്നാണ് ആക്ഷേപമുള്ളത്. 2017 നവംബറില്‍ പഞ്ചായത്തി രാജ് ആക്‌ട് ലൈസൻസ് ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇതനുസരിച്ച് മൈക്രോ, മിനി, സ്മാൾ, മിഡിയം, ലാർജ് എന്നിങ്ങനെയാണ് വ്യാപാര സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. 500 രൂപ മുതൽ 15000 രൂപ വരെയാണ് വാർഷിക ലൈസൻസ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ ഈ തുകയുടെ ഇരട്ടിയിലധികം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. മുതൽ മുടക്കിന്‍റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കണമെന്ന് ഉത്തരവ് ഉണ്ടെങ്കിലും നടപ്പാക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.

കൊവിഡിനെ തുടർന്ന് വ്യാപര സ്ഥാപനങ്ങൾ പൂട്ടിയതോടെ 30 ശതമാനം പേർ കച്ചവടം മതിയാക്കി. ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ഓണക്കാലത്ത് മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 40% കച്ചവടം പോലും നടന്നിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. നഗരസഭയിൽ ഹെൽത്ത് വിഭാഗമാണ് ട്രേഡ് ലൈസൻസ് കൈകാര്യം ചെയ്യുന്നത്. അധിക ഫീസ് ഒഴിവാക്കണമെന്ന് അടുത്ത നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് തിരുവനന്തപുരം ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗം ഡി. അനിൽ കുമാർ പറഞ്ഞു.

അതേ സമയം അധിക തുക ഈടാക്കിയിട്ടിലെന്നും വാർഷിക ഫീസ് യഥാസമയം അടയ്ക്കാത്തതിനാൽ ലേറ്റ് ഫീസ് വരുന്നതാണ് തുക കൂടാൻ കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം. ട്രേഡ് ലൈസൻസ് അടയ്ക്കുള്ളതിനുള്ള തിയതി നീട്ടി നൽകിയിട്ടും 75% പേർ മാത്രമാണ് ലൈസൻസ് പുതുക്കിയത്. തിരുവനന്തപുരം നഗരസഭയിൽ പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങാൻ സാധാരണ മാസങ്ങളിൽ ശരാശരി 100 അപേക്ഷകൾ വന്നിരുന്ന സ്ഥാനത്ത് കെവിഡ് കാലത്ത് അത് മൂന്നിലൊന്നായി കുറഞ്ഞു .ഇത് നഗരസഭയുടെ വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്.

Last Updated : Sep 9, 2020, 7:29 PM IST

ABOUT THE AUTHOR

...view details