കേരളം

kerala

ETV Bharat / state

കോടതിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ജെറി ; പൊലീസ് നായക്ക് സേനയുടെ ആദരം - ട്രാക്കര്‍ ഡോഗ്

കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പൊലീസിനെ സഹായിച്ചതിനാണ് ജെറിയെ കോടതി അഭിനന്ദിച്ചത്.

tracker dog  tracker dog jerry  police force  പൊലീസ് നായക്ക് സേനയുടെ ആദരം  കോടതിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ജെറി  കടയ്ക്കാവൂർ കൊലപാതകം  ട്രാക്കര്‍ ഡോഗ്  ട്രാക്കര്‍ ഡോഗ് ജെറി
കോടതിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ജെറി; പൊലീസ് നായക്ക് സേനയുടെ ആദരം

By

Published : Jul 27, 2021, 8:53 PM IST

തിരുവനന്തപുരം: കൊലപാതകക്കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പൊലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം.

ട്രാക്കര്‍ ഡോഗ് ജെറിയെ ഡിജിപി അനില്‍ കാന്ത് പൊലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന പൊലീസ് മേധാവി കമന്‍റേഷന്‍ മെഡല്‍ ജെറിയെ അണിയിച്ചു.

പൊലീസ് നായയുടെ ഹാന്‍ഡ്‌ലര്‍മാരായ വിഷ്‌ണു ശങ്കര്‍ വി.എസ്, അനൂപ് എം.വി എന്നിവര്‍ക്ക് എഡിജിപി മനോജ് എബ്രഹാം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ബറ്റാലിയന്‍ ഡിഐജി പി.പ്രകാശും ചടങ്ങില്‍ സംബന്ധിച്ചു.

Also Read: മുളന്തുരുത്തിയിൽ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസ് : പ്രതികൾ പിടിയി

കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പൊലീസിനെ സഹായിച്ചതിനാണ് ജെറിയെ കോടതി അഭിനന്ദിച്ചത്. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറല്‍ പൊലീസിന്‍റെ ഭാഗമായത്.

അഞ്ചുവര്‍ഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ക്ക് ജെറി തുമ്പുണ്ടാക്കിയിട്ടുണ്ട്. മികച്ച ട്രാക്കര്‍ ഡോഗിനുളള മെഡലും ജെറി നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details