കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ടിപിആർ കുറയുന്നില്ല; നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായേക്കില്ല - ഡെൽറ്റ വകഭേദം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടെന്നാണ് സർക്കാരിന് ആരോഗ്യവിദഗ്ധർ നൽകിയിരിക്കുന്ന നിർദേശം.

TPR Rate high  kerala lockdown relaxations  no relaxation lockdown kerala  kerala lockdown updates  kerala lockdown news  kerala covid updates  ടിപിആർ കുറയുന്നില്ല  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കേരള ലോക്ക്ഡോൺ വാർത്തകൾ  ലോക്ക്ഡൗണിൽ ഇളവുകൾ ഇല്ല  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ  കൂടുതൽ ഇളവുകൾ ഉണ്ടാകില്ല  ഡെൽറ്റ വകഭേദം  അൺലോക്ക് വാർത്തകൾ
ടിപിആർ കുറയുന്നില്ല; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ല

By

Published : Jun 26, 2021, 1:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗ വ്യാപനത്തിൽ കുറവുണ്ടാകുന്നുവെങ്കിലും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ല.

ജൂൺ അവസാനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിക്കാം എന്നായിരുന്നു സർക്കാർ കണക്കുകൂട്ടൽ. എന്നാൽ കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ തിങ്കളാഴ്ച മാത്രമാണ് ടിപിആർ പത്തിൽ താഴെയെത്തിയത്. മറ്റെല്ലാ ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിലായിരുന്നു. നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് (ജൂൺ 26) ചേരുന്ന കൊവിഡ് ഉന്നതതലയോഗം പരിശോധിക്കും.

കൂടുതൽ ഇളവുകൾ ഉണ്ടാകില്ല

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടെന്നാണ് സർക്കാരിന് ആരോഗ്യവിദഗ്ധർ നൽകിയിരിക്കുന്ന നിർദേശം. നാല് കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ മതിയെന്നും, അത് ശക്തമായി നടപ്പിലാക്കണമെന്നുമാണ് നിർദേശം. അതിനാൽ ഇന്നത്തെ അവലോകനയോഗത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ല.

ഡെൽറ്റ വകഭേദം; കർശന ജാഗ്രത

കൊവിഡ് വൈറസ് ഇന്ത്യൻ വകഭേദമായ ഡെൽറ്റ കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കർശനമായ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കാനും ഡെൽറ്റ സ്ഥിരീകരിച്ച മേഖലയിൽ കൂടുതൽ നിയന്ത്രണവും നടപ്പിലാക്കാനുമാണ് സർക്കാർ നീക്കം.

Read More: സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്‌ ഡൗണ്‍ ആണ് നിലവിൽ ഉള്ളത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. കടകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ABOUT THE AUTHOR

...view details