ബ്രിട്ടീഷ് പൗരന്‍റെ ദുബൈ പ്രവേശം; പിഴവ് സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - കടകംപള്ളി സുരേന്ദ്രൻ
ബ്രിട്ടീഷ് പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്
തിരുവനന്തപുരം: മൂന്നാറിൽ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ ചാടിപ്പോയതുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വകാര്യ ട്രാവൽസ് വഴി മൂന്നാറിൽ എത്തിയ ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു കൊടുത്തിരുന്നു. ആദ്യത്തെ ഫലം നെഗറ്റീവായിരുന്നു. പിന്നെയും നിരീക്ഷണത്തിൽ തുടർന്നതോടെയാണ് ഇവര്‍ ചാടി പോകാൻ ശ്രമിച്ചത്. ഇപ്പോഴും ഫലം പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും വിഷയം ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടീഷ് പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ മൂന്നാർ ടി കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്നു.