കേരളം

kerala

ETV Bharat / state

ആക്കുളത്ത് കുട്ടവഞ്ചി സവാരിയൊരുക്കി വിനോദ സഞ്ചാര വകുപ്പ്‌ - ആക്കുളത്ത് കുട്ടവഞ്ചി സവാരിയൊരുക്കി വിനോദ സഞ്ചാര വകുപ്പ്‌

ഫോര്‍ ഡി തിയറ്റർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഉടൻ ഒരുങ്ങും

കുട്ടവഞ്ചി

By

Published : Sep 10, 2019, 11:08 PM IST

Updated : Sep 11, 2019, 1:52 AM IST

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തുന്ന സഞ്ചാരികൾക്ക് ഇക്കുറി ഓണ സമ്മാനമായി കുട്ട വഞ്ചി സവാരി ഒരുക്കി വിനോദ സഞ്ചാര വകുപ്പ്‌. രണ്ട് കുട്ട വഞ്ചികളാണ് സവാരിക്കായി വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ഫോര്‍ ഡി തിയറ്റർ ഉൾപ്പടെ ആധുനിക സൗകര്യങ്ങളും സഞ്ചാരികൾക്കായി ഉടൻ ടൂറിസ്റ്റ് വില്ലേജിൽ ഒരുക്കും.

ആക്കുളത്ത് കുട്ടവഞ്ചി സവാരിയൊരുക്കി വിനോദ സഞ്ചാര വകുപ്പ്‌

തലസ്ഥാനത്തെ പ്രധാന വിനോദ കേന്ദ്രമായ ആക്കുളത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് കുട്ട വഞ്ചി സവാരി ഒരുക്കിയത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ യാത്ര നടത്തി ഉദ്ഘാടനം നിർവഹിച്ചു. പുതിയ സൗകര്യങ്ങൾ പൂർത്തിയാകുന്നതോടെ ആക്കുളത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന് മന്ത്രി പറഞ്ഞു. നാല് പേർക്ക് അര മണിക്കൂർ കുട്ടവഞ്ചി സവാരിക്ക് 250 രൂപയാണ് നിരക്ക്. എപ്പോഴും പ്രവർത്തിക്കുന്ന മ്യൂസിക് ഫൗണ്ടൻ, ഫോര്‍ ഡി തിയറ്റർ എന്നിവയ്ക്ക് പുറമെ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ മ്യൂസിയവും ഫ്ലൈറ്റ് സിമുലേറ്ററും ടൂറിസ്റ്റ് വില്ലേജിൽ ഉടൻ ഒരുങ്ങും.

Last Updated : Sep 11, 2019, 1:52 AM IST

ABOUT THE AUTHOR

...view details