കനത്ത മഴ ; തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാരത്തിന് നിരോധനം - trivandrum latest news
താഴ്ന്ന പ്രദേശങ്ങളിലും ഡാമുകള്‍ക്കു സമീപവും തീരപ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലയില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് വിനോദ സഞ്ചാരത്തിന് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകള്‍ക്കു സമീപവും ജലാശയങ്ങളുടെ തീരത്തും തീരപ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിർദ്ദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. അപകട സാധ്യതാ മേഖലകളിൽ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.