കേരളം

kerala

ETV Bharat / state

ETV Bharat Exclusive: ടൂറിങ് ടാക്കീസ് പദ്ധതി; കണക്കുകളില്‍ വ്യാപക പൊരുത്തക്കേട്, അഴിമതി - ടൂറിങ് ടാക്കീസ്

കേരള ചലച്ചിത്ര അക്കാദമി ആരംഭിച്ച ടൂറിങ് ടാക്കീസ് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകളില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേട്. സിനിമ പ്രദര്‍ശനങ്ങള്‍ നടക്കാത്ത റീജിയണുകളില്‍ പണം ചെലവാക്കിയതായും കണക്കുകൾ.

Touring Talkies project  Touring Talkies project corruption  Touring Talkies project Kerala  ടൂറിങ് ടാക്കീസ് പദ്ധതിയില്‍ അഴിമതി  ടൂറിങ് ടാക്കീസ് പദ്ധതി  കേരള ചലച്ചിത്ര അക്കാദമി  ടൂറിങ് ടാക്കീസ്  ETV Bharat Exclusive
ടൂറിങ് ടാക്കീസ് പദ്ധതിയില്‍ അഴിമതി

By

Published : Mar 24, 2023, 3:04 PM IST

തിരുവനന്തപുരം: ഗ്രാമ പ്രദേശങ്ങളിലേക്ക് സിനിമകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ചലച്ചിത്ര അക്കാദമി ആരംഭിച്ച ടൂറിങ് ടാക്കീസ് പദ്ധതി ചെലവ് സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേട്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച 2021-22 വര്‍ഷത്തെ കണക്കുകളിലാണ് പൊരുത്തക്കേടുള്ളത്. 2022 ഡിസംബര്‍ 29ന് ടൂറിങ് ടാക്കീസ് നടത്തിപ്പ് ചെലവ് 12,47,995 രൂപയാണ്. ഇതേ ചോദ്യം ഉന്നയിച്ച് 2023 ഫെബ്രുവരി നാലിന് അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച ഉത്തരത്തില്‍ ചിലവ് 14,65,260 രൂപയായി ഉര്‍ന്നു.

രണ്ട് ലക്ഷം രൂപയുടെ വ്യത്യാസമാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രണ്ട് രേഖകളിലുള്ളത്. മാത്രമല്ല ഈ രണ്ടു കണക്കുകളിലും പൊരുത്തക്കേടുകളുടെ പെരുമഴയാണ്. ഡിസംബര്‍ 29 ലെ വിവരാവകാശത്തില്‍ 256 പ്രദര്‍ശനങ്ങള്‍ നടത്തിയതായി അവകാശപ്പെടുമ്പോള്‍ ഫെബ്രുവരി നാലിലെ വിവരാവകാശത്തില്‍ പ്രദര്‍ശനങ്ങളുടെ എണ്ണം 35 ആയി കുറയുന്നു.

വിവരാകശത്തിന്‍റെ പകര്‍പ്പ്
വിവരാകശത്തിന്‍റെ പകര്‍പ്പ്

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് റീജിയണുകളായാണ് ടൂറിങ് ടാക്കീസ് നടപ്പാക്കുന്നത്. ആദ്യ ഉത്തരത്തില്‍ 256 പ്രദര്‍ശനങ്ങള്‍ നടന്നെന്നാണ് പറയുന്നതെങ്കില്‍ രണ്ടാമത് ലഭിച്ച ഉത്തരത്തില്‍ പ്രദര്‍ശനങ്ങള്‍ 45 ആയി കുറഞ്ഞിട്ടുണ്ട്.

പ്രദര്‍ശനം നടന്നിട്ടില്ല, പക്ഷേ ചെവല് കൂടുതല്‍:കോട്ടയം റീജിയണില്‍ 10 പ്രദര്‍ശനങ്ങളും കണ്ണൂര്‍ റീജിയണില്‍ 35 പ്രദര്‍ശനങ്ങളുമാണ് നടന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മേഖലകളില്‍ പ്രദര്‍ശനങ്ങള്‍ നടന്നിട്ടില്ല. പ്രദര്‍ശനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും തുക 2,17,265 രൂപ വര്‍ധിക്കുകയാണ് ചെയ്‌തത്.

വിവരാകശത്തിന്‍റെ പകര്‍പ്പ്
വിവരാകശത്തിന്‍റെ പകര്‍പ്പ്
വിവരാകശത്തിന്‍റെ പകര്‍പ്പ്

കോട്ടയം റീജിയണില്‍ 2,54,100 രൂപയും കണ്ണൂര്‍ റീജിയണില്‍ 4,74,780 രൂപയുമാണ് ചെലവ്. അതേസമയം പ്രദര്‍ശനം നടക്കാത്ത റീജിയണുകളായ തിരുവനന്തപുരത്ത് 2,61,600 രൂപയും തൃശൂരില്‍ 2,20,680 രൂപയും കോഴിക്കോട് 2,54,100 രൂപയും ചെലവിട്ടു എന്നും പറയുന്നു. പ്രദര്‍ശനം നടക്കാതെ എന്തിനു തുക ചെലവിട്ടു എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഓരോ റീജിയണിനും ഓരോ കോഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളം, പ്രൊജക്ഷനിസ്റ്റിന്‍റെ ശമ്പളം, കോഴിക്കോട് മേഖല കേന്ദ്രത്തിന്‍റെ വാടക, പ്രദര്‍ശനത്തിനുള്ള വാഹന വാടക എന്നിവയാണ് ടൂറിങ് ടാക്കീസിന്‍റെ പ്രധാന ചെലവുകളെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

വിവരാകശത്തിന്‍റെ പകര്‍പ്പ്

സര്‍ക്കാര്‍ പരിപാടികള്‍, അക്കാദമി പങ്കാളിത്തമുള്ള പരിപാടികള്‍ തുടങ്ങിയവ ഒഴികെയുളള പ്രദര്‍ശനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ ഫീസ് വാങ്ങി ഒരു പ്രദര്‍ശനവും ടൂറിങ് ടാക്കീസ് നടത്തിയിട്ടില്ലെന്നും കണക്കുകൾ പറയുന്നു.

കരാര്‍ പുതുക്കാതെ ജോലിയും വിവാദ കത്തും:ചലച്ചിത്ര അക്കാദമിയില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ശമ്പളം എഴുതിയെടുത്തിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ധനവകുപ്പ് അധികമായി കൈപ്പറ്റിയ തുക ഇവരുടെ ശമ്പളത്തില്‍ നിന്നും ഗഡുക്കളായി തിരികെ പിടിക്കുകയാണ്.

വിവരാകശത്തിന്‍റെ പകര്‍പ്പ്

കരാര്‍ പുതുക്കാതെ 2018 മുതല്‍ ഇവിടെ ജോലി ചെയ്യുന്നവരുമുണ്ട്. ഡെപ്യൂട്ടി ഡയറക്‌ടര്‍ (ഫെസ്റ്റിവല്‍), പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍), ഡെപ്യൂട്ടി ഡയറക്‌ടര്‍ (പ്രോഗ്രാംസ്), പ്രോഗ്രാം മാനേജര്‍ (പ്രോഗ്രാംസ്) എന്നിവരാണ് കരാര്‍ പുതുക്കാതെ വര്‍ഷങ്ങളായി ഉയര്‍ന്ന ശമ്പളത്തില്‍ അക്കാദമിയില്‍ ജോലി ചെയ്യുന്നതെന്ന് വിവരാകാശ രേഖയില്‍ വ്യക്തമാണ്. കമല്‍ അക്കാദമി ചെയര്‍മാനായിരിക്കെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് എഴുതിയവരാണ് ഈ നാല്‌ പേരും.

സിപിഎമ്മുകാര്‍ ആയതിനാല്‍ സ്ഥിരപ്പെടുത്തണമെന്ന കമലിന്‍റെ കത്ത് അന്ന് വിവാദമായിരുന്നു. ഈ ഭരണ സ്വാധീനം കൊണ്ടു തന്നെയാണ് കരാര്‍ പോലും പുതുക്കാതെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഇവര്‍ ഇപ്പോഴും അക്കാദമിയില്‍ തുടരുന്നതെന്ന് വ്യക്തമാണ്.

ABOUT THE AUTHOR

...view details