സംസ്ഥാനത്ത് താത്കാലിക ജീവനക്കാര്‍ 11,145 പേര്‍; കൂടുതല്‍ പേര്‍ ജലവിഭവ വകുപ്പില്‍ - kerala news updates
സംസ്ഥാനത്ത് നിലവില്‍ 526169 സര്‍ക്കാര്‍ ജീവനക്കാര്‍. ആരോഗ്യ വകുപ്പ്, ഹയര്‍ സെക്കൻഡറി വകുപ്പ്, കോളജ് എഡ്യുക്കേഷന്‍ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ലാന്‍റ് റവന്യൂ, ജുഡീഷ്യല്‍ സര്‍വീസ് വകുപ്പ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജോലിക്കെത്തുന്നത്.
കേരളത്തില്‍ ആകെ 526169 സര്‍ക്കാര്‍ ജീവനക്കാര്‍
By
Published : Feb 13, 2023, 6:27 PM IST
തിരുവനന്തപുരം:സംസ്ഥാനത്ത് 121 വകുപ്പുകളിലായി ജോലി ചെയ്യുന്നത് 11145 താത്കാലിക ജീവനക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. സ്ഥിര ജീവനക്കാരും താത്കാലിക ജീവനക്കാരുമടക്കം 526169 ആകെ സര്‍വീസിലുള്ളത്. 515024 പേരാണ് സ്ഥിരം ജീവനക്കാര്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് വിദ്യാഭ്യാസ വകുപ്പിലാണ്. 171187 ജീവനക്കാരാണ് വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്‌തികകളില്‍ നിലവില്‍ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് പൊലീസിലാണ്.
60515 പേരാണ് പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 59224 പേര്‍ സ്ഥിര ജീവനക്കാരും 1291 പേര്‍ താത്കാലിക ജീവനക്കാരുമാണ്. ഇത് കൂടാതെ ആരോഗ്യ വകുപ്പില്‍ 37815, ഹയര്‍ സെക്കണ്ടറി വകുപ്പില്‍ 30985, കോളജ് എഡ്യുക്കേഷന്‍ വകുപ്പില്‍ 22579, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 16051, ലാൻഡ് റവന്യൂ 16043, ജുഡീഷ്യല്‍ സര്‍വീസ് വകുപ്പില്‍ 14802 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന വകുപ്പുകളിലെ കണക്കുകള്‍.
ഏറ്റവും കൂടുതല്‍ പേര്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത് ജലവിഭവ വകുപ്പിലാണ്. ഈ വകുപ്പില്‍ 3793 സ്ഥിരം ജീവനക്കാരും 4112 താത്കാലിക ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. ഇതിന് പുറമെ ലാന്‍റ് ബോര്‍ഡ്, ഹൗസിങ് വകുപ്പ് എന്നിവിടങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. ലാൻഡ് ബോര്‍ഡില്‍ 768 താത്‌കാലിക ജീവനക്കാരും 23 സ്ഥിര ജീവനക്കാരുമാണുള്ളത്. ഹൗസിങ് വകുപ്പില്‍ 549 താത്കാലിക ജീവനക്കാരും 24 സ്ഥിര ജീവനക്കാരുമാണുള്ളത്.