തിരുവനന്തപുരം :ചുരുളി സിനിമയില്‍ അശ്ലീല പരാമര്‍ങ്ങളെന്ന ആരോപണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ച് ഡിജിപി. ബറ്റാലിയന്‍ എ.ഡി.ജിപി കെ.പദ്മകുമാറിന്റെ നേതൃത്വത്തിലാണ് സംഘം. തിരുവനന്തപുരം റൂറല്‍ എസ്.പി ഡോ.ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്‌ട്രേഷന്‍ എസിപി നസീമ എന്നിവരാണ് സമിതിയില്‍.
ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡയലോഗുകള്‍ തീര്‍ത്തും സഭ്യേതരവും അശ്ലീല പരമാര്‍ശങ്ങളുമായതിനാല്‍ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.