മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് പുതിയ പദവി - kerala chief secretary
മെയ് 31നാണ് ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചത്.
മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് പുതിയ പദവി
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് പുതിയ പദവി. കേരള ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ കമ്പനി ചെയർമാനായാണ് നിയമനം. ശമ്പളം മറ്റ് ആനുകൂല്യങ്ങൾ എന്നിവയോടെയാണ് നിയമനം. മെയ് 31നാണ് ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചത്. 1984 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് ടോം ജോസ്.