കേരളം

kerala

ETV Bharat / state

കെഎംഎംഎല്‍ അഴിമതിക്കേസ്; ചീഫ് സെക്രട്ടറി ടോം ജോസ് കുറ്റവിമുക്തന്‍ - tom jose

ടോം ജോസ് കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

കെഎംഎംഎല്‍ അഴിമതിക്കേസ്  ചീഫ് സെക്രട്ടറി ടോം ജോസ്  ചവറ കെഎംഎംഎല്‍  kmml scam case  tom jose  tom jose acquitted
കെഎംഎംഎല്‍ അഴിമതിക്കേസ്; ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തന്‍

By

Published : Mar 10, 2020, 12:10 PM IST

തിരുവനന്തപുരം: കെഎംഎംഎല്‍ അഴിമതിക്കേസില്‍ ആരോപണ വിധേയനായ ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. വിജിലന്‍സ് എസ്‌പി കെ.ഇ.ബൈജുവാണ് കുറ്റവിമുക്തമാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎലിന് വേണ്ടി മഗ്നീഷ്യം ഇറക്കുമതി ചെയ്‌തതില്‍ എംഡിയായിരുന്ന ടോം ജോസ് 1.25 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. വിജിലന്‍സ് തിരിവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസില്‍ കെഎംഎംഎല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിനാന്‍സ്) സുനില്‍ ചാക്കോ എന്നിവരും പ്രതികളായിരുന്നു.

ABOUT THE AUTHOR

...view details