കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂണ്‍ 26 ഞായര്‍ 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന് (ജൂണ്‍ 26 ഞായര്‍ 2022)

By

Published : Jun 26, 2022, 7:04 AM IST

ചിങ്ങം:നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്നതിന് ഇടയാക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൈതൃക സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും.

കന്നി:നിര്‍മലമായ ഒരു ദിവസമാണ് ഇന്ന്. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ, പ്രത്യേകിച്ചും സ്‌ത്രീകളെ, കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്തുണ തേടുന്നതും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയം.

തുലാം:മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്നുനില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുക.

വൃശ്ചികം:ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവെക്കുക. ഇന്ന് ഉല്ലാസവേളയാണ്. പുറത്ത് പോകൂ, സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ... ഒന്നിച്ചൊരു സിനിമ, അല്ലെങ്കില്‍ ഒരു സാഹസിക യാത്ര നടത്തുക. ഇന്ന് നിങ്ങള്‍ക്ക് സമൂഹികമായ അംഗീകാരവും അഭിനന്ദനങ്ങളും ലഭിക്കാന്‍ സാധ്യതയുള്ള ദിവസം കൂടിയാണ്.

ധനു:ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്നുചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ ഇന്ന് നിങ്ങൾക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകും. അത് നിങ്ങളെ സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധിക സുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വ ദിവസം ആസ്വാദ്യമാക്കുക.

മകരം: ഇന്നത്തെ ദിവസം മിക്കവാറും നിങ്ങൾക്ക് വിഷമങ്ങള്‍ നിറഞ്ഞതായിക്കും. നിങ്ങളുടെ മാതാപിതാക്കളുടെയും കുട്ടികളുടെയും അനാരോഗ്യവും അവരുമായുളള നിങ്ങളുടെ അഭിപ്രായഭിന്നതയും വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി നിങ്ങളുടെ തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടുത്തും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.

കുംഭം:ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. കുംഭം രാശിക്കാരായ സ്ത്രീകള്‍ ഇന്ന് സൗന്ദര്യവര്‍ധകങ്ങള്‍ക്കായി നിര്‍ബാധം പണം ചെലവഴിക്കും. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.

മീനം: ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി നിങ്ങൾക്ക് മുന്നോട്ട് പോകാം. അത്, ഒരു പക്ഷേ, ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. അന്തിമമായി, അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടവരുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ച് പോകുന്നത് ഇന്നത്തെ സായാഹ്നത്തില്‍ തികച്ചും സന്തുഷ്‌ടിപകരുന്ന അനുഭവമായിരിക്കും.

മേടം: ഒരു സാധാരണ ദിവസമാണ് ഇന്ന് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് നിങ്ങൾ വഴിപ്പെടരുത്‍. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് - പ്രത്യേകിച്ചും ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും.

ഇടവം: പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് ഇന്ന് തോന്നിയേക്കാം. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍ണതയോടും ചെയ്‌തുതീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ഒരു അവിസ്‌മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.

മിഥുനം: ബുദ്ധിമുട്ടുക, കരുതിയിരിക്കുക... ഈ രണ്ട് വാക്കുകളിലാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കാൻ കഴിയുന്നത്. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും. അത് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ അത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. കുടുംബത്തെ പൊതുവിലും മകനെ പ്രത്യേഗിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം നിങ്ങളുടെ ഇന്നത്തെ പെരുമാറ്റം. കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട്, തക്കതായ മരുന്ന് കൈയില്‍ കരുതുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യതയുണ്ട്. അതിനാൽ, ജാഗ്രത പാലിക്കുക.

കര്‍ക്കടകം:നിങ്ങളുടെ ഊര്‍ജ്വസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയമാണ് ഇന്ന്. ദീര്‍ഘകാലത്തിന് ശേഷം ഇന്ന് നല്ലൊരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം വര്‍ധിപ്പിക്കുന്നതിന് കാരണമാകാം. അവിവാഹിതര്‍ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും ഇന്ന്. ഭാഗ്യനക്ഷത്രങ്ങള്‍ അനുകൂല നിലയിലിരിക്കുന്ന ഈ സമയത്ത് ഉടനെ കണ്ടുമുട്ടിയേക്കാവുന്ന ആ 'ഒരാള്‍'ക്കായി കാത്തിരിക്കുക. കുടുംബത്തോടൊപ്പം ഒരു വിനോദയാത്ര നടത്തുന്നത് ഇന്ന് നല്ലതാണ്.

ABOUT THE AUTHOR

...view details