തിരുവനന്തപുരത്ത് അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി - നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വരുന്ന ലോറികളിൽ ഒളിപ്പിച്ചാണ് പ്രതി പുകയില ഉൽപന്നങ്ങൾ കടത്തിയിരുന്നത്
തിരുവനന്തപുരം: ബീമാപ്പള്ളി ഭാഗത്തെ കടയിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. കടയുടമയായ വള്ളക്കടവ് സ്വദേശി മാഹിൻ (35) അറസ്റ്റിലായി. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വരുന്ന ലോറികളിൽ ഒളിപ്പിച്ചാണ് ഇയാൾ പുകയില ഉൽപന്നങ്ങൾ കടത്തിയിരുന്നത്. നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ നഗരത്തിലെ കടകളിൽ ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ജില്ലാ ആന്‍റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിൻ്റെ സഹായത്തോടെയാണ് ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്.