കേരളം

kerala

ETV Bharat / state

TM Thomas Isaac Against Kerala Government : 'ഭരണസംവിധാനത്തില്‍ പോരായ്‌മകളുണ്ട്'; വന്‍കിട പ്രൊജക്‌ടുകള്‍ നടപ്പിലാക്കുന്നില്ലെന്ന് ഐസക് - സിപിഎം നേതാവ് ടിഎം തോമസ് ഐസക്

TM Thomas Isaac Chintha Magazine Article സിപിഎമ്മിന്‍റെ മുഖവാരികയായ 'ചിന്ത'യിലെഴുതിയ ലേഖനത്തിലാണ് തോമസ് ഐസക് സര്‍ക്കാരിനെതിരെ തിരിഞ്ഞത്

tm thomas isaac against kerala government  TM Thomas Isaac Against Kerala Government Chintha  TM Thomas Isaac Chintha Magazine Article  സിപിഎമ്മിന്‍റെ മുഖവാരികയായ ചിന്ത  സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക്
Etv TM Thomas Isaac Against Kerala Government

By ETV Bharat Kerala Team

Published : Sep 4, 2023, 4:48 PM IST

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാറിന് നിരവധി പോരായ്‌മകളുണ്ടെന്ന വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ടിഎം തോമസ് ഐസക് (TM Thomas Isaac). സിപിഎം വാരികയായ ചിന്തയിലെഴുതിയ (Chintha weekly) ലേഖനത്തിലാണ് ഐസക് വിമര്‍ശനം (TM Thomas isaac criticism) ഉന്നയിച്ചിരിക്കുന്നത്. 'പഠന കോൺഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഇഴകീറിയാണ് വിമര്‍ശിക്കുന്നത് (TM Thomas Isaac Against Kerala Government).

കാര്യക്ഷമവും അഴിമതി കുറഞ്ഞതുമായ രാജ്യത്തെ പ്രധാന ഭരണയന്ത്രമാണ് കേരളത്തിലുള്ളത്. എന്നാല്‍ അതില്‍ നിരവധി പോരായ്‌മകളുമുണ്ടെന്ന് ഐസക് ഊന്നിപ്പറയുന്നു. വന്‍കിട പ്രൊജക്‌ടുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ് കേരളം. സേവനമേഖലയില്‍ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ക്ക് പരാതികള്‍ ഏറുകയാണ്.

സംസ്ഥാനത്തെ റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാവുകയാണെന്നും ഐസക് വിമര്‍ശിക്കുന്നു. ഭരണ സംവിധാനത്തിന്‍റെ ഇത്തരം പോരായ്‌മകളെ ചൂണ്ടിക്കാണിച്ചാണ് സ്വകാര്യവത്കരണ അജണ്ടകള്‍ ജനങ്ങളുടെ മനസില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം 'ചിന്ത' ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ വ്യക്തമാക്കുന്ന ലേഖനം :പൊതുമേഖലയെ സംരക്ഷിക്കുക അത്യാവശ്യമാണ്. അതിന് ഭരണയന്ത്രത്തിന്‍റെ കാര്യക്ഷമത ഉയര്‍ത്തണം. എന്നാല്‍, കാലോചിതമായി ഉണ്ടാവേണ്ട ഒരു പരിഷ്‌കരണവും ഈ രംഗത്ത് ഉണ്ടായിട്ടില്ല. അതിനാലാണ് തുരുമ്പിച്ച്, ജനസൗഹാര്‍ദപരമല്ലാത്ത അവസ്ഥയിലേക്ക് ഭരണയന്ത്രം പോവുന്നത്. ഇതില്‍ മാറ്റംവരിക അത്യാവശ്യമാണെന്നും ഐസക് ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലേയും തീരുമാനങ്ങള്‍ വിശദമായി വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ഐസക്കിന്‍റെ ലേഖനം.

ഇതുകൂടാതെ ഭരണപരിഷ്‌കാരങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വിവിധ കമ്മിറ്റികളുടെ നിരീക്ഷണങ്ങളും ലേഖനത്തിലുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമൂലമായ അഴിച്ചുപണി ഇപ്പോഴും പ്രായോഗിക പദ്ധതിയായിട്ടില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്ന വിഷയം സജീവമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച മുരടിപ്പിലാണ്. പ്രതികൂലമായ കമ്പോള രീതിയാണ് ഇതിന് കാരണം. ഇതില്‍ മാറ്റം വരുത്താനുള്ള ഇടപെടല്‍ ആവശ്യമാണ്. ഇതിനായി ഉത്‌പാദനക്ഷമത ഉയര്‍ത്താനുള്ള പാക്കേജ് നടപ്പിലാക്കണമെന്നും 'പഠന കോൺഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം' എന്ന ലേഖനം ഊന്നിപ്പറയുന്നു.

ALSO READ |Puthuppally bypoll Thomas Isaac on UDF വികസനത്തിന് തുരങ്കം വയ്‌ക്കുന്നു, പുതുപ്പള്ളിയില്‍ യുഡിഎഫിന് തിരിച്ചടി നല്‍കണം; തോമസ് ഐസക്

'പൊലീസില്‍ പരിഷ്‌കരണം അത്യാവശ്യം':കാര്‍ഷിക മേഖലയില്‍ ഉത്‌പാദനം ഉയര്‍ത്താനുള്ളപാക്കേജ് നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിലും പരിഷ്‌കരണം അത്യാവശ്യമാണ്. 1957ന് ശേഷം പിന്നീട് പൊലീസില്‍ ഒരു പരിഷ്‌കരണം നടന്നത് കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍, ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്നും ഐസക് ലേഖനത്തില്‍ പറയുന്നു. ഭരണപരിഷ്‌കരണ മേഖലയിലെ മെല്ലെപ്പോക്ക് മറികടക്കാന്‍ കാര്യപരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് ലേഖനം അവസാനിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details