തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രധാന ഇടനിലക്കാരിയായ ദിവ്യ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൈറ്റാനിയത്തില്‍ ജോലി നേടിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ഇവര്‍ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തിരുന്നു. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് : പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍ പൊലീസ് കസ്റ്റഡിയില്‍ - വെഞ്ഞാറമൂട് പൊലീസ്
ടൈറ്റാനിയത്തില്‍ ജോലി നേടിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നായി ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെയാണ് വെഞ്ഞാറമ്മൂട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവ്യയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയായിരുന്നു പൊലീസ് നടപടി
കേസിലെ പ്രതിയും ദിവ്യ നായരുടെ ഭര്‍ത്താവുമായ രാജേഷ് ഒളിവിലാണ്. ടൈറ്റാനിയത്തിലെ ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി കേസില്‍ അഞ്ചാം പ്രതിയാണ്. ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. എന്നാല്‍ കേസന്വേഷണം ഫലപ്രദമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഡിസിപിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിസിപിയുടെ നിര്‍ദേശ പ്രകാരം പൂജപ്പുര പൊലീസ് കേസന്വേഷണം നടത്തിവരികയാണ്.
കാശ് കൈമാറിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ്, തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിച്ചത്. സമാനമായ പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.