കേരളം

kerala

ETV Bharat / state

കെ.എസ്.ആര്‍.ടി.സിക്ക് നഷ്‌ടമായത് മാതൃകാ ജീവനക്കാരെ - bus accident

2018ൽ യാത്രക്കിടെ ബസിനുള്ളിൽ അപസ്‌മാരം വന്ന യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് മാതൃക കാട്ടിയതിന് ആദരിക്കപ്പെട്ടവരായിരുന്നു

തിരുപ്പൂര്‍ ബസ് അപകടം  ബസ് അപകടം  കെ.എസ്.ആര്‍.ടി.സി  ഗിരീഷ്  ബൈജു  ഡ്രൈവര്‍  Tiruppur bus accident  bus accident  ksrtc drivers
തിരുപ്പൂര്‍ ബസ് അപകടം

By

Published : Feb 20, 2020, 1:33 PM IST

തിരുവനന്തപുരം: പ്രശംസനീയമായ പ്രവർത്തനത്തിന് ആദരമേറ്റ് വാങ്ങിയിട്ടുള്ള രണ്ട് ജീവനക്കാരെയാണ് തിരൂപ്പൂര്‍ അവിനാശിയിലെ അപകടത്തിലൂടെ കെ.എസ്.ആർ.ടി.സിക്ക് നഷ്‌മായത്. 2018ൽ യാത്രക്കിടെ ബസിനുള്ളിൽ അപസ്‌മാരം വന്ന യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് മാതൃക കാട്ടിയതിന് ആദരവും അഭിനന്ദനവും ഏറ്റുവാങ്ങിയവരായിരുന്നു ഗിരീഷും ബൈജുവും. അന്നത്തെ കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദന കത്തും നൽകിയുന്നു. യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ബസ് തിരികെ വിട്ടത് അന്ന് വാർത്തയായിരുന്നു.

2018 ജൂൺ മൂന്നിന് തൃശൂരിൽ നിന്നും ബെംഗ്ലുരൂവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡോക്ടർ കൂടിയായ യാത്രാക്കാരി അപസ്മാരം വന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലെത്തിക്കുക മാത്രമല്ല ബന്ധുക്കൾ എത്തുന്നത് വരെ ബൈജു ആശുപത്രിയിൽ കൂട്ടിരിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യാൻ ബസിന്‍റെ കലക്ഷൻ തുക കെട്ടി വക്കുകയും ചെയ്‌തിരുന്നു. ഗിരീഷിനെയും ബൈജുവിനെയും കുറിച്ചോർക്കുമ്പോൾ നന്മയുടെ കഥകൾ മാത്രമാണ് സഹപ്രവർത്തകർക്ക് പറയാനുള്ളത്.

ABOUT THE AUTHOR

...view details