തിരുവനന്തപുരം:ഓടിക്കൊണ്ടിരുന്നകെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി പി ആർ, അരുൺലാൽ പി എസ്, വി ജി ഗോപകുമാർ എന്നിവരെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. വാഹന പരിപാലനത്തിൽ ഇവർ ഗുരുതര വീഴ്‌ച വരുത്തിയതുകൊണ്ടാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ച സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
വാഹന പരിപാലനത്തിൽ വീഴ്‌ച വരുത്തിയെന്നാരോപിച്ചാണ് സസ്‌പെൻഷൻ. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു (നവംബർ 15) അപകടം.
കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ച സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു (നവംബർ 15) സംഭവം. ബാലരാമപുരം മുടവൂർ പാറയിൽ വച്ചാണ് വിഴിഞ്ഞം ഡിപ്പോയിലെ ബസിൻ്റെ ടയർ ഊരിത്തെറിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കണ്ടക്‌ടറും ഡ്രൈവറും ഉൾപ്പെടെ 62 പേർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ടയറിന്‍റെ കാലപ്പഴക്കം ആയിരുന്നു അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
Also read:കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു, ആളപായമില്ല: തെന്നിമാറിയത് വൻ ദുരന്തം