തിരുവനന്തപുരം:വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും നടത്തുന്ന തെരഞ്ഞെടുപ്പ് സര്‍വേകള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. എന്നാല്‍ എക്‌സിറ്റ് പോള്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് സര്‍വേകള്‍ പത്ര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ഇത്തരം സര്‍വേകള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോയെന്ന് പരിശോധിക്കണം. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടിക്കാറാം മീണ.
മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വേ നിയന്ത്രിക്കാനാവില്ല: ടിക്കാറാം മീണ - kerala assumbly election
എക്‌സിറ്റ് പോള്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തെരഞ്ഞെടുപ്പ് സര്‍വേകള്‍ പത്ര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ടിക്കാറാം മീണ.
മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വേകള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്ന് ടിക്കാറാം മീണ
മൂന്നിടത്ത് ബി.ജെ.പി പത്രിക തള്ളിയതിനെയും അദ്ദേഹം ന്യായീകരിച്ചു. അവിടെ വരണാധികാരി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുകയാണ് ചെയ്‌തത്. തെരഞ്ഞെടുപ്പ് ഒരിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് അവസാനിപ്പിക്കാന്‍ പാടില്ലാത്തതാണെന്നും ഇത് സംബന്ധിച്ച കൂടുതല്‍ അഭിപ്രായങ്ങള്‍ കോടതി അലക്ഷ്യമാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
Last Updated : Mar 22, 2021, 8:49 PM IST