തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാൻ ശുപാർശ നൽകി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ രേഖാമൂലം അറിയിച്ചു. ഞായറാഴ്ച നടക്കുന്ന യോഗത്തിന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാൻ ശുപാർശ നൽകി ടിക്കാറാം മീണ - ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാൻ
തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ
കൊവിഡ് വ്യാപനവും കാലവര്‍ഷവുമാണ് പ്രായോഗിക ബുദ്ധിമുട്ടായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഉപതെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് നടപടിക്രമങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നോട്ടുപോയി. എന്നാല്‍ കൊവിഡും കാലവര്‍ഷവും കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. വരും മാസങ്ങളില്‍ കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.