തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനഭ്യര്‍ഥിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരില്‍ തയ്യാറാക്കിയ അഭ്യര്‍ഥ നയില്‍ തന്‍റെ ചിത്രം ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തന്‍റെ ചിത്രം കാണുന്നതു കൊണ്ടാണ് തങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇത്രയേറെ ആവേശം കാണിക്കുന്നതെന്ന് നിരവധി യുവാക്കളും വിദ്യാര്‍ഥികളും വിളിച്ചറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഒന്നര വര്‍ഷം മാത്രം സര്‍വീസുള്ള തനിക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല.
വിമര്‍ശകർക്ക് മറുപടിയുമായി ടിക്കാറാം മീണ - അന്തിയ വോട്ടർ പട്ടിക വാർത്തകൾ
കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയോ ചിത്രം ഉപയോഗിക്കുന്നതിനു പകരം ടിക്കാറാം മീണയുടെ ചിത്രം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതു സംബന്ധിച്ച മാധ്യമ പ്രവവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ടിക്കാറാം മീണ

അതില്‍ നിന്നു തന്നെ ആ ഉദ്ദേശ്യത്തിലല്ല പടം ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും സംസ്ഥാനങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും ചിത്രം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലാതെ രാഷ്ട്രീയ നേതാക്കളുടെ ചിത്രം ഉപയോഗിക്കണമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ല. കാരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നിഷ്‌പക്ഷമാണ്.
ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മീണ പറഞ്ഞു. കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയോ ചിത്രം ഉപയോഗിക്കുന്നതിനു പകരം ടിക്കാറാം മീണയുടെ ചിത്രം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതു സംബന്ധിച്ച മാധ്യമ പ്രവവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ടിക്കാറാം മീണ.