തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്ന് ചാടിയ കടുവയ്ക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ശനിയാഴ്‌ച ഉച്ചയോടെയാണ് വയനാട്ടിൽ നിന്നെത്തിച്ച 10 വയസുള്ള പെൺകടുവ കൂട്ടിൽ നിന്ന് ചാടി പോയത്. വനപാലകർ എത്തി കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ആളുകളുടെ സാന്നിധ്യവും വെളിച്ചക്കുറവും പരിശ്രമങ്ങൾക്ക് തടസമായി. ഇതിനിടെ ഞായറാഴ്‌ച പുലർച്ചെ കടുവയെ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
കാണാതായ കടുവയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം - കടുവയെ പിടികൂടാന്‍ ശ്രമം
ഞായറാഴ്‌ച പുലര്‍ച്ചെ കടുവയെ കണ്ടെങ്കിലും വനപാലകര്‍ക്ക് പിടികൂടാനായില്ല. ആളുകളുടെ സാന്നിധ്യവും വെളിച്ചക്കുറവും പരിശ്രമങ്ങൾക്ക് തടസമായി. കടുവയെ കെണിയിൽ പെടുത്താനുള്ള കൂടും സജ്ജമാക്കിയിട്ടുണ്ട്
ഇരുമ്പു കൂട് തകർത്താണ് കടുവ പുറത്തുചാടിയത്. പാർക്കിൽ നിന്ന് കടുവ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണത്തിന് ആളെ നിയോഗിച്ചിട്ടുണ്ട്. കടുവയെ കെണിയിൽ പെടുത്താനുള്ള കൂടും ആടിനെയും എത്തിച്ചു. വയനാട്ടിൽ നിന്ന് കടുവയെ മയക്കുവെടിവെച്ചു പിടിച്ച ഡോക്‌ടർ അരുൺ സക്കറിയ നെയ്യാർ ഡാമിൽ എത്തി. പൊലീസ്, വനം വകുപ്പ് തുടങ്ങിയവരുടെ സംഘം ശനിയാഴ്‌ച മുതൽ സ്ഥലത്തുണ്ട്. അതേസമയം നെയ്യാർ റിസർവോയറിലെ ജനവാസ കേന്ദ്രത്തിലേക്ക് കടുവ എത്തിയെന്ന വാർത്ത പരന്നെങ്കിലും വനപാലകൻ സ്ഥിരീകരിച്ചിട്ടില്ല.